പാലാ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്.

അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപമായിരുന്നു അപകടം.
