കുമരകത്ത് റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസുകാരൻ മുങ്ങി മരിച്ചു.


കുമരകം: കുമരകത്ത് റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാപ്പിൽ വീട്ടിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (8)ആണ് മുങ്ങി മരിച്ചത്.

 

 മലപ്പുറം വേങ്ങരയിൽ നിന്നും കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ള 29 പേര് അടങ്ങുന്ന സംഘം ആണ് വിനോദസഞ്ചാരത്തിനായി കുമരകം പാരഡൈസ് റിസോർട്ടിൽ എത്തിയത്. മാതാപിതാക്കളും സഹോദരങ്ങളും ഒപ്പം ഉണ്ടായിരുന്നു. സംഘത്തിലെ 10 പേരാണ് സ്വിമ്മിങ് പൂളിൽ ഇറങ്ങിയത്. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു ഇക്കാര്യം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല എന്നാണു പൊലീസിന് ലഭ്യമായിരിക്കുന്ന വിവരം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Next
This is the most recent post.
Previous
Older Post