പാലായിൽ വീണ്ടും വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു, അപകടം വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെ.


പാലാ: പാലായിൽ വീണ്ടും വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. പാലാ രാമപുരം സ്വദേശിനിയായ അനിത ബാബു(54) വിനാണ് പാമ്പിന്റെ കടിയേറ്റത്.

 

 വീട്ടമ്മയുടെ കാലിനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്. വീട്ടമ്മയെ പാലാ  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.