രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ്‌നേഹാദരം.


കോട്ടയം: രണ്ട് പതിറ്റാണ്ടിലധികം പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സേവനമനുഷ്ഠിച്ച കോട്ടയത്തെ ലീസമ്മ ജോസഫ് ടീച്ചറിന് സെഫ് കേരളയുടെ സ്‌നേഹാദരം. സെഫ് കോട്ടയം ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചേർന്ന് ലീസമ്മ ജോസഫിന് യാത്രയപ്പ് ഒരുക്കി.

 

 യാത്രയപ്പ് സമ്മേളന ഉദ്ഘാടനം കോട്ടയം മുൻ ഡി.പി.സി മാണി ജോസഫ് നിർവഹിച്ചു. ലീസമ്മ ജോസഫിനുള്ള ഉപഹാരം മാണി ജോസഫ് സമ്മാനിച്ചു. സെഫ് സംസ്ഥാന പ്രസിഡൻ്റ് കെ.വി. അനൂപ് ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. സെഫ് സംസ്ഥാന സമിതിയുടെ പ്രത്യേക ഉപഹാരവും ടീച്ചറിന് കൈമാറി. ജില്ല പ്രസിഡൻ്റ് സിന്ധു മോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെഫ് കേരള കോട്ടയം ജില്ലാ സെക്രട്ടറി മേരി എലിസബത്ത്, സെഫ് കേരള സംസ്ഥാന സെക്രട്ടറി തനൂജ ബീഗം കെ പി, സംസ്ഥാന ട്രഷറർ  ലൈല ടി.പി, സെഫ് കേരള കോട്ടയം ട്രഷറർ  സുബി മോൾ സെബാസ്റ്റ്യൻ, സ്പെഷ്യൽ എജ്യൂക്കേറ്റർ ശ ഗീത കെ വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെഫ് കേരള കോട്ടയം ജില്ല വൈസ് പ്രസിഡൻ്റ് ബിനീജ പി. ബാലൻ നന്ദി  രേഖപ്പെടുത്തി.