കോട്ടയം: റോഡിനു കുറുകെ ഒടിഞ്ഞുവീണ മരം മുറിക്കുന്നതിനിടെ കോട്ടയത്ത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ രാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിലൻ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മുട്ടമ്പലത്ത് റോഡിനു കുറുകെ ഒടിഞ്ഞുവീണ വാകമരം മുറിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റത്. ഇരുവരുടെയും മുഖത്തും തലയിലുമാണ് തേനീച്ചയുടെ കുത്തേറ്റത്. ഉടനെ തന്നെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
