മുണ്ടക്കയം: മുണ്ടക്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു. നിയന്ത്രണംവിട്ടു ജീപ്പ് മതിലിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്.

മുണ്ടക്കയം ഇളംകാട്ടിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ പിന്നിലെ ടയർ ഊരിത്തെറിക്കുകയും ആക്സിൽ ഒടിയുകയുമായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് മതിലിൽ ഇടിച്ചാണ് നിന്നത്. ജീപ്പ് മതിലിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
