കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയത്ത് എത്തിയേക്കില്ല. ആദ്യം പാലായിൽ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടിയും റോഡ് ഷോയും പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ റദ്ധാക്കിയതായി അറിയാൻ സാധിക്കുന്നത്.

കോട്ടയത്ത് പൊതുസമ്മേളനവും റോഡ് ഷോയും നടത്താൻ സുരക്ഷിതമായ വേദിയല്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ കോട്ടയത്തെ പരിപാടി റദ്ധാക്കിയിരിക്കുന്നത്. പാലായിൽ സുരക്ഷാ പ്രശനം ചൂണ്ടിക്കാട്ടി കോട്ടയം മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ പാലായും കോട്ടയവും സന്ദർശിച്ചു. അതേസമയം ശനിയാഴ്ച തിരുവനന്തപുരത്തും തിരുവല്ലയിലും പ്രധാനമന്ത്രി തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും.
