പാലാ: വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വൈക്കോൽ കയറ്റി വന്ന വാഹനത്തിന്റെ മുകളിൽ നിന്നു വീണ് കടപ്പൂര് സ്വദേശി അജി.ആർ (55) ന് പരുക്കേറ്റു. രാവിലെ 10 മണിയോടെ കടപ്പൂര് ഭാഗത്ത് വച്ചായിരുന്നു അപകടം. മുത്തോലി ഭാഗത്ത് വച്ച് കാർ ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ചു കൂടല്ലൂർ സ്വദേശിനി മോളമ്മ സാബുവിന് (50) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.
