പൊൻകുന്നത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഔട്ട് ഹൗസ് കത്തിനശിച്ചു.


പൊൻകുന്നം: പൊൻകുന്നത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഔട്ട് ഹൗസ് കത്തിനശിച്ചു. പൊൻകുന്നത്തിന് സമീപം ഒന്നാം മൈലിൽ വട്ടയ്ക്കാട്ട് ബേബിച്ചൻ്റെ വീടിൻ്റെ ഔട്ട് ഹൗസാണ് കത്തി നശിച്ചത്.

 

 അപകടത്തിൽ ആളപായമില്ല. ഔട്ട് ഹൗസ് പൂർണ്ണമായും കത്തി നശിച്ചു. ഫർണീച്ചറുകളും പാത്രങ്ങളുമുൾപ്പടെ അഗ്നിക്കിരയായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.