മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ ബസ്സ് ഇടിച്ചു കാൽനടയാത്രികന് ദാരുണാന്ത്യം. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 8 മണിയോടെ മുണ്ടക്കയം-കൂട്ടിക്കൽ റോഡിൽ വേലനിലത്തിനു സമീപം ആയിരുന്നു അപകടം. കൂട്ടിക്കലിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ആണ് ഇടിച്ചത്. അപകടം കണ്ടു ഓടിയെത്തിയവർ ചേർന്ന് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

