പുതുപ്പളളിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.


പുതുപ്പള്ളി: പുതുപ്പളളിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പളളി പുത്തൻ ബംഗ്ളാവിൽ ജേക്കബ് മാത്യുവിനെ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 പുതുപ്പള്ളിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീടിനോടു ചേർന്നുള്ള ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.