ദീപിക ഒരു പത്രമാണോ? ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ദീപിക പത്രം വായിക്കുന്നവർക്ക് വട്ട്: പി സി ജോർജ്.


കോട്ടയം: ഷോൺ ജോർജ്ജിന് പിന്നാലെ ക്രൈസ്തവ സഭയ്ക്കും ദീപിക ദിനപ്പത്രത്തിനുമെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ്. ദീപിക ഒരു പത്രമാണോ? ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും പി സി ജോർജ് പറഞ്ഞു. ആ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുണ്ട്. ഞാനും ദീപിക വായിക്കാറുണ്ട്, ചരമം അറിയാൻ വേണ്ടി മാത്രമാണെന്നും പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

 

 ചില മെത്രാന്മാർ ജന്മനാ കോൺഗ്രസ് ആണ് ,അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെ മെത്രാൻമാർ രാഷ്ട്രീയത്തിൽ ഇടപെടാത്തതാണ് നല്ലതെന്നും പി സി ജോർജ് പറഞ്ഞു. കേന്ദ്രസർക്കാരിനും ബിജെപിയും എതിരെ തെറ്റായ വാർത്തകൾ ദീപിക എഴുതുന്നു എന്നും പിണറായി വിജയനുമായി ബന്ധമുള്ളവർക്ക് ദീപികയിൽ നിക്ഷേപമുണ്ട് എന്നും ഷോൺ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പി സി ജോർജ്ജും സഭയ്ക്കും ദീപിക ദിനപ്പത്രത്തിനുമെതിരെ രംഗത്തെത്തിയത്.

 

 കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരസ്യങ്ങൾ ദീപികയ്ക്ക് എങ്ങനെയാണ് ലഭിച്ചത് എന്നും ഇത്തരം കാര്യങ്ങളാണ് ദീപികയുടെ രാഷ്ട്രീയ നിലപാടുകൾക്ക് കാരണം എന്നും ഇതിനെതിരെ സഭാ നേതൃത്വത്തിന് പരാതി നൽകുമെന്നും ഷോൺ പറഞ്ഞു. സഭയുടെ ആശങ്കകൾക്കൊപ്പം നിന്ന പാർട്ടിയാണ് ബിജെപി. കത്തോലിക്ക സഭയിലെ ഒരു വിഭാഗം വൈദികരും മുഖപത്രമായ ദീപികയും ബിജെപിക്ക് എതിരായി നിലപാടെടുത്തു എന്നും ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ടെന്നും ഷോൺ പറഞ്ഞു.