എരുമേലി: എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു പിതാവിനും മകനും പരിക്ക്. മുക്കൂട്ടുതറ സ്വദേശികളായ ജിജി ജോർജ് (51) മകൻ ജുവൽ ജിജി (12) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെ 11 മണിയോടെ മുക്കുട്ടുതറ ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

