ഈരാറ്റുപേട്ടയിൽ മധ്യവയസ്‌കൻ കുഴഞ്ഞു വീണ് മരിച്ചു, അരുവിത്തുറ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പള്ളിക്ക് മുൻപിൽ കുഴഞ്


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മധ്യവയസ്‌കൻ കുഴഞ്ഞു വീണ് മരിച്ചു. മരങ്ങാട്ടുപിള്ളി സ്വദേശി മൂലങ്ങാട്ട് മറ്റത്തിൽ ബെന്നി മാത്യു (54) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

 

 അരുവിത്തുറ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പള്ളിക്ക് മുൻപിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.