പാമ്പാടി: കോട്ടയം പാമ്പാടിയിൽ അഗ്നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു. കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്.

പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടയാണ് പൊള്ളലേറ്റത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. കഴിഞ്ഞ ദിവസം വൈക്കത്ത് വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്കും സൂര്യാതപമേറ്റിരുന്നു.
