പാലായിൽ പാമ്പ് റോഡിന് കുറുകെ ചാടി, സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്.


പുലിയന്നൂർ: പാലായിൽ പാമ്പ് റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞു യുവാവിന് പരിക്ക്. പുലിയന്നൂർ സ്വദേശി ദിപിൻ കുമാറി(45)നാണു സ്‌കൂട്ടർ മറിഞ്ഞു പരിക്കേറ്റത്.

 

 ഇന്നലെ അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം ഉണ്ടായത്. ദിപിൻ കുമാർ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്കൂട്ടറിന് മുന്നിലേക്ക് റോഡിനു കുറുകെ പാമ്പ് ചാടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Image for representation only