കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്.


പാലാ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്. കാർ യാത്രികനായ വൈക്കം സ്വദേശി ഗോപകുമാർ (53) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണമ്മ (55) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 

 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post