കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 10 മണിയോടെ കോട്ടയം ലോഗോസ് ജംങ്ഷനിലാണ് അപകടം ഉണ്ടായത്. ലോഗോസ് ജംങ്ഷനിൽ എത്തിയ കാറിൽ നിന്നും പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു.

 

 ഇത് കണ്ടു യാത്രക്കാർ വളരെ വേഗം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഉടനെ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.