കടുത്ത ചൂട് തുടരും, ജില്ലയിൽ ഇന്നും താപനില ഉയരാൻ സാധ്യത, കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്.


കോട്ടയം: ശമനമില്ലാതെ ജില്ലയിൽ കനത്ത ചൂട് തുടരുന്നു. കോട്ടയം ജില്ലയിൽ ഇന്നും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരാൻ സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 ഇന്ന് താപനില പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ  37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില സാധാരണയെക്കാൾ 2 മുതൽ 3˚C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 






















ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ഉയരുന്ന ചൂട് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Next
This is the most recent post.
Previous
Older Post