പാലാ: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 9 പേരെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇതോടെ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർ 9 പേരായി.

അപകടത്തിൽ പരിക്കേറ്റ 5 പേരെ നേരത്തെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂത്താട്ടുകുളം സ്വദേശികളായ ജ്യോതിഷ് (33),നിഹാര ജ്യോതിഷ് (2), ഏദൻ സാജൻ (5), ഷാലു ജ്യോതിഷ് (28) എന്നിവരെ കൂടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എൽദോസ് (11), സാജൻ (38), എലിസബത്ത് സിജോ (7) ജൂലിയറ്റ് (28), സോളി (39) എന്നിവരും മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.

