പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം.


പാലാ: പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. കോട്ടയം സ്വദേശി റൈഗൺ ജോർജ്(23) ആണ് മരിച്ചത്.

 

 തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം റോഡിനു സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. 





















അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.