കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 15702 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ നാലു വരെയുള്ള കണക്കാണിത്.

85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 11636 പേരും ഭിന്നശേഷിക്കാരായ 4066 പേരുമാണ് വോട്ട് ചെയ്തത്. അവശ്യസർവീസ് വിഭാഗങ്ങളിൽ പെട്ടവർക്കുള്ള തപാൽ ബാലറ്റ് വോട്ടെടുപ്പിൽ 1549 പേർ വോട്ടു ചെയ്തു.

