കോട്ടയം; ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ്വാഴ്ച വരെ വേനൽ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജില്ലയിൽ പകൽ ചൂട് ഉയരുകയാണ്. പകൽ പുറത്തിറങ്ങാനാവാത്ത വിധമുള്ള ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയും സ്ഥിതി വിഭിന്നമല്ല. അന്തരീക്ഷ താപനില ഉയരുന്നതോടെ അസ്വസ്ഥകൾക്കും ആരോഗ്യ പ്രശനങ്ങൾക്കും കരണമായേക്കാമെന്നതിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

