പാലാ: പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത്. പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത്.
റോഡിനു സമീപത്തൂടെ നടന്നു നീങ്ങുകയായിരുന്ന രഘുവിനെ ബസ്സ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. ബസ്സ് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
%20(2)%20(1)%20(1).png)
