മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചു, പൂഞ്ഞാറിൽ യുവാക്കൾ നാട്ടുകാരനെ സംഘം ചേർന്ന് മർദിച്ചു, മർദ്ദനമേറ്റത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും പിത


പൂഞ്ഞാർ: മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചതിന്റെ പേരിൽ പൂഞ്ഞാറിൽ യുവാക്കൾ നാട്ടുകാരനെ സംഘം ചേർന്ന് മർദിച്ചു. 





















പൂഞ്ഞാർ കല്ലേകുളത്ത് വിഷുദിനത്തിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യുവാക്കൾ ബൈക്കിൽ നിന്ന് വീഴുകയും ഇതുകണ്ട നാട്ടുകാരനും റോഡിനു സമീപം താമസിക്കുന്നയാളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സജി യുവാക്കളോട് മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചു.

 

 ഇത് ഇഷ്ടപെടാഞ്ഞ യുവാക്കൾ സജിക്കെതിരെ വാക്കേറ്റവും ആക്രോശവുമായി എത്തുകയായിരുന്നു. സമീപവാസികൾ എത്തിയതോടെ ഇവർ പോകുകയും പിന്നീട് സുഹൃത്തുക്കളടങ്ങുന്ന പത്തോളം പേരുള്ള സംഘം എത്തി സജിയെ മർദിക്കുകയുമായിരുന്നു. തടസം പിടിക്കാനെത്തിയ പിതാവിനും ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അഭിഷേക്,അബിൻ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണം നടക്കുകയാണെന്നും മറ്റുള്ളവരെ കൂടി ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.