കോട്ടയം: കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള് ചേര്ന്ന് രൂപീകരിച്ച 'നിതിന് രാജ് ആക്ഷന് കൗണ്സില്' ആഹ്വനം ചെയ്ത ഹർത്താലിൽ ജനം വലഞ്ഞു.

രാവിലെ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ റോഡിൽ തടഞ്ഞു. കോട്ടയത്ത് തുറന്നു പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ പ്രതിഷേധക്കാർ അടപ്പിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിലും പ്രതിഷേധക്കാർ കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ഹർത്താൽ ദിനത്തിൽ തുറന്ന് പ്രവർത്തിച്ച സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലും ബാങ്കുകളിലും പ്രതിഷേധക്കാരെത്തി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
