കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആഹ്വനം ചെയ്ത ഹർത്താൽ 3 മണിക്കൂർ പിന്നിട്ടു.

ജില്ലയിൽ വിവിധയിടങ്ങളിൽ ആക്ഷന്‍ കൗണ്‍സില്‍ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതിഷേധക്കാർ ജില്ലയിൽ വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. മുണ്ടക്കയം,വൈക്കം,കോട്ടയം മേഖലകളിൽ പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ തടഞ്ഞു. ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നില്ല. ജില്ലയിൽ രാവിലെ മുതൽ കെഎസ്ആർടിസി ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ജില്ലയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ചിത്രം:ഫേസ്ബുക്ക്/ഫയൽ ചിത്രം
