എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.


എരുമേലി: എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എരുമേലി റാന്നി റോഡിൽ കനകപ്പലത്താണ് കാറിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണത്. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 

 മരം വീണതോടെ വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കി. മേഖലയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഷോറൂമിൽ സർവീസ് കഴിഞ്ഞ് തിരികെ ഉടമയെ ഏൽപ്പിക്കാൻ എത്തിയ വാഹനത്തിനു മുകളിലേക്കാണ് മരം വീണത്. എരുമേലി റാന്നി റോഡിൽ പ്ലാച്ചേരി മുതൽ കനകപ്പലം വരെയുള്ള ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് നിരവധി മരങ്ങളാണ് അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തി നിൽക്കുന്ന പാതയോരങ്ങളിലെ മരങ്ങൾ വെട്ടിമാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. മഴക്കാലത്തും മറ്റു സമയങ്ങളിലും പലപ്പോഴും ഇത്തരം മരങ്ങൾ റോടിലേക്ക് വീഴാറുണ്ട്.

Next
This is the most recent post.
Previous
Older Post