മണിമല: മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കങ്ങഴ കാരമല മഴവഞ്ചേരി പരേതനായ ബാലചന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു (അപ്പു 27) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. ചെറുവള്ളി പള്ളിപ്പടിക്കൽ ചെക്ക്ഡാമിൽ ആണ് അപകടം ഉണ്ടായത്. മൃതദേഹം അഗ്നി ശമന സേന കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
