നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ 1791 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ജോലിക്ക് 8608 ഉദ്യോഗസ്ഥർ, ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് സ്റേഷനുകളുള്ളത് പ


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പാലാ നിയോജക മണ്ഡലത്തിൽ 217, കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ 205, വൈക്കം നിയോജക മണ്ഡലത്തിൽ180,

 

 ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ 177, കോട്ടയം നിയോജക മണ്ഡലത്തിൽ 188, പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ 201, ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ 205, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ 200, പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 218 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്. പാലാ നിയോജക മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് സ്റേഷനുള്ളത്.

 

 എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2152 വീതം പ്രിസൈഡിംഗ്  ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ്  ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 56 മൈക്രോ ഒബ്‌സർവർമാരുണ്ട്.