കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ആകെ 1505985 വോട്ടർമാർ. ഇവരിൽ 772587 പേർ സ്ത്രീകളും 733385 പേർ പുരുഷൻമാരും ആണ്. ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ട 13 പേരും ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടര്മാരുള്ള നിയമസഭാ നിയോജക മണ്ഡലം പൂഞ്ഞാർ ആണ്.

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം:
1. പാലാ-175747 (പുരുഷൻമാർ-85585, സ്ത്രീകൾ-90162, ട്രാൻസ് ജെൻഡർ-0)
2. കടുത്തുരുത്തി -175466 (പുരുഷൻമാർ-85561, സ്ത്രീകൾ-89904, ട്രാൻസ് ജെൻഡർ-1)
3. വൈക്കം-155557 (പുരുഷൻമാർ-75777, സ്ത്രീകൾ- 79777, ട്രാൻസ് ജെൻഡർ-3)
4. ഏറ്റുമാനൂർ -157788 (പുരുഷൻമാർ-77140, സ്ത്രീകൾ-80647, ട്രാൻസ് ജെൻഡർ-1)
5. കോട്ടയം -148745 (പുരുഷൻമാർ-71588, സ്ത്രീകൾ-77156, ട്രാൻസ് ജെൻഡർ-1)

6. പുതുപ്പള്ളി-169844 (പുരുഷൻമാർ-82717, സ്ത്രീകൾ-87122, ട്രാൻസ് ജെൻഡർ-5)
7.ചങ്ങനാശേരി -161816 (പുരുഷൻമാർ-78038, സ്ത്രീകൾ-83776, ട്രാൻസ് ജെൻഡർ-2)
8.കാഞ്ഞിരപ്പള്ളി -176900 (പുരുഷൻമാർ-85866, സ്ത്രീകൾ-91034, ട്രാൻസ്‌ജെൻഡർ-0)
9. പൂഞ്ഞാർ-184122 (പുരുഷൻമാർ 91113, സ്ത്രീകൾ-93009, ട്രാൻസ് ജെൻഡർ-0)
