മണിമല: പാലക്കാട് അട്ടപ്പാടിയിൽ വാഹനാപകടത്തിൽ മരിച്ച മണിമല സ്വദേശിയായ യുവാവിന്റെ സംസ്കാരം ശനിയാഴ്ച. കോട്ടയം മണിമല പൊന്തൻപുഴ സ്വദേശിയായ കൊച്ചിടശ്ശേരിൽ ഷാജിയുടെ മകൻ ജോർജ്ജി എബ്രഹാം(25) ആണ് ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.

പാലക്കാട് മണ്ണാർക്കാട് അട്ടപ്പാടി നെല്ലിപ്പതി ഗൂളിക്കടവ് റോഡിൽ കൂടി നടന്നു പോകുന്നതിനെ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുകയായിരുന്നു. റോഡിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടു ജോർജ്ജിയെ നാട്ടുകാർ അഗളി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോർജ്ജിയെ ഇടിച്ച ശേഷം കടന്നു കളഞ്ഞ കാർ പിന്നീട് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമൃത വിശ്വവിദ്യാ പീഠത്തിലെ രണ്ടാം വർഷ എംഎസ്ഡബ്ള്യു വിദ്യാർത്ഥിയായിരുന്നു. സംസ്കാര ശുശ്രൂഷകൾ രാവിലെ 8 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കറിക്കാട്ടൂർ സെന്റ്.തോമസ് മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.
