കോട്ടയം: അക്ഷരനഗരിക്ക് ഉത്സവരാവുകൾ സമ്മാനിച്ചു തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം. തന്ത്രി താഴ്‌മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ഞായറാഴ്ച കൊടിയേറ്റ് നടന്നു.

ഇനി പത്ത് നാൾ കോട്ടയത്തിനു ഉത്സവ രാവുകളാണ്. പ്രസിദ്ധമായ തിരുനക്കര പൂരം തിങ്കളാഴ്ചയാണ്. 24 ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും. നൂറു കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ് കർമ്മത്തിനു സാക്ഷികളാകാൻ എത്തിയത്. പള്ളിവേട്ട ദിനത്ത്തിലെ തിരുനക്കര പൂരത്തിന് ഇത്തവണയും 22 ഗജവീരന്മാർ അണിനിരക്കും. ക്ഷേത്രകലകൾക്കും ക്ഷേത്രത്തിനകത്തെ ഉത്സവ ആചാര അനുഷ്ടാന ചടങ്ങുകൾക്ക് പ്രാധാന്യം നൽകിയുള്ള പരിപാടികളാണ് ഇത്തവണ നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
