സംസ്ഥാനത്ത് എസ്.എസ്.എൽ.സി-ഹയർ സെക്കണ്ടറി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും, ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നത് 17,271 വിദ്യാർത്ഥികൾ.


കോട്ടയം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി-ഹയർ സെക്കണ്ടറി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. തയ്യാറെടുപ്പുകളും ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

 കോട്ടയം ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നത് 17,271 വിദ്യാർത്ഥികളാണ്. 129 കേന്ദ്രങ്ങളിലാണ്‌ പര‍ീക്ഷ നടക്കുന്നത്. ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,764 വിദ്യാർഥികളാണ്‌ പരീക്ഷയെഴുതുന്നത്‌. 20,470 വിദ്യാർഥികളാണ്‌ രണ്ടാംവർഷ പരീക്ഷയെഴുതുന്നത്‌. 10,335 പെൺകുട്ടികളും 9,696 ആൺകുട്ടികളും. 9,416 പെൺകുട്ടികളും 8,657 ആൺകുട്ടികളും ഉൾപ്പെടെ 18,507 പേർ ഒന്നാംവർഷ പരീക്ഷയെഴുതും. ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും.  രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്‌ച ആരംഭിച്ച് 28ന് അവസാനിക്കും. 14,787 വിദ്യാർഥികളാണ്‌ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയെഴുതുന്നത്‌. എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ രാവിലെ 9.30നും(വെള്ളി 9.15ന്) പ്ലസ് വൺ പരിക്ഷകൾ പകൽ 1.30നും നടക്കും.

Next
This is the most recent post.
Previous
Older Post