പാലാ: പാലായിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. കൊഴുവനാൽ സ്വദേശിനി അജിത(45) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റ അജിതയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം.