കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 14629 പ്രചാരണ സാമഗ്രികള്‍ ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു.

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 10655 പോസ്റ്ററുകളും 953 ബാനറുകളും 2660 മറ്റു പ്രചാരണവസ്തുക്കും അടക്കം 14318 എണ്ണമാണ് നീക്കം ചെയ്തത്. സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 311 പ്രചാരണവസ്തുക്കളും നീക്കം ചെയ്തു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍,പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റീ ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.
File photo
.png)