സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.

 

 ജില്ലയുടെ മലയോര മേഖലകളിൽ ഇന്നലെ നേരിയ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വേനൽ മഴ ലഭിച്ചതോടെ കാർഷിക മേഖല തളിർത്തു തുടങ്ങി. കപ്പ കൃഷി ചെയ്യുന്നവർ കപ്പ നേടുന്നതിനുള്ള പ്രാരംഭ പണികൾ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല.