സൈക്കിൾ യാത്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചാണ്ടി ഉമ്മനൊപ്പം പാമ്പാടിയിൽ സൈക്കിൾ ചവിട്ടി ആവേശം വിതറി രാഹുൽ ഗാന്ധി.


പാമ്പാടി: നിയമസഭാ തെരഞ്ഞെടുപ്പിൽ സൈക്കിളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനൊപ്പം സൈക്കിൾ ചവിട്ടി രാഹുൽ ഗാന്ധിയും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന്റെ ഭാഗമായി പാമ്പാടിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ച ശേഷമാണ് ചാണ്ടി ഉമ്മനൊപ്പം രാഹുൽ ഗാന്ധി കുറച്ചു ദൂരം സൈക്കിൾ ചവിട്ടിയത്.

 

 രാഹുൽഗാന്ധി സൈക്കിൾ ചവിട്ടി എത്തിയതോടെ പാമ്പാടിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവർത്തകർക്കിടയിൽ ആവേശമായി. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ പര്യടനത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ലാറ്റക്സിൻ്റെ നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ഇടതുപക്ഷം ഇതുവരെ റബ്ബർ വില ഉയർത്തുകയോ റബ്ബർ കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയോ ചെയ്തിട്ടില്ല. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആദ്യ തീരുമാനം റബ്ബർ വില 250 ആയി ഉയർത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്നാണു തന്റെ ആഗ്രഹമെന്നും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും എന്നും രാഹുൽ ഗാന്ധി പാമ്പാടിയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്ക് വേണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾക്ക് 5 ലക്ഷം രൂപ പാലിച്ച രഹിത വായ്പ നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാമ്പാടിയിലെ പര്യടനത്തിന് ശേഷം കോട്ടയത്തേക്ക് പോയ രാഹുൽ ഗാന്ധി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും നാട്ടകം സുരേഷിന്റെയും തെരഞ്ഞെടുപ്പ് കണ്വെന്ഷനുകളിൽ പങ്കെടുക്കും.

photo:facebook/rahul gandhi