പാലായിൽ മകനും പൂഞ്ഞാറിൽ ഞാനും വിജയിക്കും, അപ്പനും മകനും ഒരുമിച്ചു നിയമസഭയിലെത്തുന്ന പുതുചരിത്രം കുറിക്കപ്പെടും: പി സി ജോർജ്.


ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഐതിഹാസിക വിജയം നേടുമെന്നും വിജയം ഉറപ്പാണെന്നും എൻഡിഎ സ്ഥാനാർഥി പി സി ജോർജ്ജ് പറഞ്ഞു. ഇരുപതിനായിരത്തിലധികം വോട്ടുകൾക്ക് ഇവിടെ വിജയിച്ചു കഴിഞ്ഞു, രണ്ടാം സ്ഥാനം ആർക്കാണ് നേടാനാകുക എന്ന മത്സരമാണ് ഇടത്-വലത് മുന്നണികളിലെ സ്ഥാനാർത്ഥികൾ തമ്മിൽ നടത്തുന്നതെന്നും പി സി ജോർജ്ജ് പറഞ്ഞു.

 

 പൂഞ്ഞാറിൽ ഇനിയുമധികം കാര്യങ്ങൾ ചെയ്യാനുണ്ട്. മണ്ഡലത്തിന്റെ വികസനങ്ങൾക്കാവശ്യമായ ഏറെ കാര്യങ്ങൾ മുൻപ് ചെയ്തു വെച്ചതാണെന്നും അതിന്റെ ബാക്കിയായി ഏറെ പ്രവർത്തനങ്ങൾ ചെയ്യാനുണ്ടായിരുന്നു എന്നും പി സി ജോർജ് പറഞ്ഞു. പൂഞ്ഞാറിന്റെ നഷ്ട്ട പ്രതാപം നമ്മൾ ഒന്നായി തിരികെ നേടും എന്നും പൂഞ്ഞാർ എന്താണെന്ന് എന്നേക്കാൾ വേറെ ആർക്കാണ് അറിയാവുന്നത് എന്നും അദ്ദേഹം ചോദിച്ചു. പാലായിൽ മകനും പൂഞ്ഞാറിൽ ഞാനും വിജയിക്കും എന്നത് നിസ്സംശയം പറയാവുന്ന കാര്യമാണെന്നും അപ്പനും മകനും ഒരുമിച്ചു നിയമസഭയിലെത്തുന്ന പുതുചരിത്രം കുറിക്കപ്പെടുമെന്നും പി സി ജോർജ്ജ് പറഞ്ഞു.