ചർച്ചകൾ പരാജയപ്പെട്ടു, സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; വ്യാഴാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക്.


കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ഈ മാസം 26 മുതൽ അനിശ്ചിതക്കാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ അറിയിച്ചു.

 

 മാനേജുമെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്നാണ് വീണ്ടും അനശ്ചിതകാല സമരം ആരംഭിക്കുന്നത്. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടാണ് താത്കാലികമായി നേഴ്‌സുമാർ സമരം അവസാനിപ്പിച്ചത്. ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്തുവാൻ അവസരം ഒരുക്കിയത്. ശമ്പള പരിഷ്ക്കരണം നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നഴ്സുമാർ സമരം തുടരുവാൻ തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നേഴ്‌സുമാരുടെ സമരം. ഇത് നൽകാൻ ആശുപത്രി മാനേജ്‌മെന്റുകൾ തയ്യാറാകാഞ്ഞതിനെ തുടർന്നാണ് വീണ്ടും സമരം ആരംഭിക്കുന്നത്. ശമ്പള പരിഷ്‌കരണം അപ്രായോഗികമാണ് എന്നാണു മാനേജ്മെന്റ് നിലപാട്. നഴ്‌സുമാരുടെ സമരം വീണ്ടും ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

Next
This is the most recent post.
Previous
Older Post