പാലായിൽ ഇക്കുറിയും ജോസ് കെ. മാണി തന്നെ, കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.


പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽ ഇക്കുറിയും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തന്നെ ജനവിധി തേടും.

 

 കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടിയുടെ സിറ്റിംഗ് എംഎൽഎ മാർ എല്ലാവരും അതാത് മണ്ഡലങ്ങളിൽ മത്സരിക്കും. പൂഞ്ഞാറിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിളും കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ ജയരാജ്, കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മിയും മത്സരിക്കും.