കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

പൂഞ്ഞാറിൽ പി സി ജോർജ്ജും പാലായിൽ ഷോൺ ജോർജ്ജും കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും മത്സരിക്കും. കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയിൽ 47 പേരാണ് ഇടം പിടിച്ചത്. വൈക്കത്ത് കെ അജിത്തും മത്സരിക്കും.
