വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി പി പ്രദീപ് മത്സരിക്കും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിലാണ് തീരുമാനം.

ഒരു തവണ കൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട സി കെ ആശ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രണ്ടു ടേം വ്യവസ്ഥ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി യോഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. പാർട്ടിയിൽ രണ്ടു ടേം വ്യവസ്ഥ കർശനമായി പാലിക്കണമെന്നും ഒരാൾക്കായി മാറ്റാൻ സാധിക്കില്ല എന്ന നിലപാടിൽ ഉറച്ചു നിന്നതും ആശയ്ക്ക് തിരിച്ചടിയായി. രണ്ടുവട്ടം എംഎൽഎ ആയ സിപിഐയിലെ സി കെ ആശയ്ക്ക് പകരം പുതുമുഖം വേണമെന്നാണ് സിപിഐ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നത്. മണ്ഡലം കമ്മറ്റി ജില്ലാ നേതൃത്വത്തിന് നൽകിയ സ്ഥാനാർഥി പട്ടികയിൽ സി കെ ആശയുടെ പേരില്ലായിരുന്നു. പി പ്രദീപ്, എം കെ രാജേഷ്,ശ്രീലക്ഷ്മി അജി, കെ സി നയനകുമാർ എന്നിവരുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി പ്രദീപിനെ വൈക്കത്ത് സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു.
