നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കും, എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കട്ടെ: പി സി ജോർജ്.


ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും പൂഞ്ഞാർ മണ്ഡലത്തിൽ എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കട്ടെ എന്നും പി സി ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ ഇനിയുമധികം കാര്യങ്ങൾ ചെയ്യാനുണ്ട്. മണ്ഡലത്തിന്റെ വികസനങ്ങൾക്കാവശ്യമായ ഏറെ കാര്യങ്ങൾ മുൻപ് ചെയ്തു വെച്ചതാണെന്നും അതിന്റെ ബാക്കിയായി ഏറെ പ്രവർത്തനങ്ങൾ ചെയ്യാറുണ്ടായിരുന്നു എന്നും പി സി ജോർജ് പറഞ്ഞു.

 

 പൂഞ്ഞാറിൽ വിജയിക്കുമെന്നും പാലായിൽ മകൻ ഷോൺ ജോർജ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പി സി ജോർജ്. താൻ എം.എൽ എ ആയിരുന്നകാലത്ത് തുടങ്ങി വെച്ചതും ഭരണ പ്രതിപക്ഷങ്ങളുടെ ഭാഗമല്ലായിരുന്നിട്ട് കൂടി സര്ക്കാർ ഫണ്ടുകൾ അനുവദിച്ചെടുപ്പിച്ചതുമായ നിരവധി പദ്ധതികളാണ് നശിപ്പിച്ച് കളഞ്ഞിട്ടുള്ളത്. ഈ നാടിനോട് ഒരു പ്രതിഭദ്ധതയോ സ്നേഹമോ ഇല്ലാതെ കഴിഞ്ഞ 5 വർഷം നിലവിലെ എംഎൽഎ ജനങ്ങളോട് വാശി തീർക്കുകയും തൻ്റെ കഴിവുകേട് മറച്ചുവെക്കാൻ താൻ എംഎൽഎ ആയിരുന്ന കാലത്ത് നടപ്പിലാക്കിയ പദ്ധതികൾ ഉത്‌ഘാടനം നടത്തിയും ഈ പദ്ധതികൾ താൻ വഴി വന്നതാണെന്ന് മേനി നടിച്ചും ജനങളുടെ കണ്ണിൽ പൊടിയിടുകയാണ് എന്നും പി സി ജോർജ് പറഞ്ഞു. 5 വർഷം ലഭിച്ചിട്ടും ഒന്നും തന്നെ ഈ നാടിനുവേണ്ടി ചെയ്യാൻ സാധിക്കാതെ ഇളിഭ്യനായി നിൽക്കുകയാണ് നിലവിലെ എംഎൽഎ. പൂഞ്ഞാർ ടൂറിസം സർക്യൂട്ട്, സർക്യൂട്ടിലെ പ്രധാന വഴികളായിരുന്ന ഈരാറ്റുപേട്ട-വാഗമൺ റോഡ്, മുണ്ടക്കയം-വാഗമൺ റോഡ്, പാറത്തോട് വ്യവസായ പാർക്ക്, വിമാനത്താവളം അങ്ങനെ വിവിധപദ്ധതികൾക്കായി ഒരു പ്രവർത്തനവും നടത്തിയല്ല എന്ന് മാത്രമല്ല പദ്ധതികൾ മുടക്കുവാൻ കൃത്യമായി ഇടപെടുകയും ചെയ്തു എന്നും പി സി ജോർജ് പറഞ്ഞു.

Next
This is the most recent post.
Previous
Older Post