തെരഞ്ഞെടുപ്പിൽ സ്ഥിരമായി മത്സരിച്ചു റെക്കോർഡ് സ്ഥാപിക്കാൻ ഞാൻ ഇല്ല, ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന


പാലാ: തെരഞ്ഞെടുപ്പിൽ സ്ഥിരമായി മത്സരിച്ചു റെക്കോർഡ് സ്ഥാപിക്കാൻ ഞാൻ ഇല്ല, ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് പാർലമെന്ററി മോഹം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് മാണി സി കാപ്പൻ.

 

 റെക്കോർഡ് സ്ഥാപിക്കുകകയല്ല മറിച്ചു തുടങ്ങി വച്ച പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കുകയാണ് ചെയ്യാനുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലാ ടൗൺ ഹാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലാണ് നേതാക്കളെ പോലും ഞെട്ടിച്ചു കൊണ്ട് മാണി സി കാപ്പന്റെ ഈ പ്രഖ്യാപനം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കണം, നാടിന്റെ നന്മയ്ക്കായി അധ്വാനിക്കുന്ന പുതുതലമുറയ്ക്കായി വഴിമാറും എന്നും മാണി സി കാപ്പൻ പറഞ്ഞു.