പാലാ: കോട്ടയം ജില്ലയിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ആറാം മൈൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണ (26) കൊല്ലം സ്വദേശി നിഖിത (26) എന്നിവർക്ക് പരുക്കേറ്റു.

ഉച്ചയ്ക്കായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രാമപുരം സ്വദേശി സാബു ജോസഫിന് (50) പരുക്കേറ്റു. ഇന്നലെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.
