ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്: കോട്ടയത്ത് നിന്ന് കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ.


കോട്ടയം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട പരിശോധനകളിൽ കോട്ടയത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.24 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ.

 

 ബീഹാർ സ്വദേശിയായ എം.ഡി.താമ്നേ ആണ് എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം എക്സൈസ് റേഞ്ച് റേഞ്ച് ഇൻസ്പെക്ടർ അഖിൽ.എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ് കുമാർ, അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ സാജു.പി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ മനോഹർ, രാഹുൽ.പി.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ എന്നിവർ ചേർന്നാണ് കഞ്ചാവ് കണ്ടെടുത്തത്.