തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഉപയോഗിക്കില്ല, മണ്ഡലത്തിൽ ഉടനീളം കൈപ്പത്തി ചിഹ്നം പതിക്കും, തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽ


പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഉപയോഗിക്കില്ല എന്നും പകരം മണ്ഡലത്തിൽ ഉടനീളം കൈപ്പത്തി ചിഹ്നം പതിക്കും എന്നും പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പറഞ്ഞു.

 

 തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും എന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നല്കുന്നതിലേക്കായി ഈ തുകയും വകയിരുത്തും. "എന്നെ ജനങ്ങൾക്ക് അറിയാം എന്തിനാണ് വെറുതെ ഫ്ലെക്സ് ബോർഡുകളും ബാനറുകളും അടിച്ചു പൈസ കളയുന്നത്, ഈ തുക നാടിന്റെ നന്മയ്ക്കായി ഉപയോഗിക്കാമല്ലോ" എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലം മുഴുവനും കൈപ്പത്തി ചിഹ്നം പതിക്കും മണ്ഡലത്തിലെ എല്ലാ വീടുകളിലും കയറിയിറങ്ങി വോട്ട് ചോദിക്കും. ഭാവനരഹിതരില്ലാത്ത പുതുപ്പള്ളി എന്ന ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ലക്‌ഷ്യം പൂർത്തീകരിക്കാൻ ഈ തുകയും ഉപകരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പദ്ധതിയിലൂടെ പ്രഖ്യാപിച്ച 50 വീടുകളിൽ 47 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. രണ്ടാമത് പ്രഖ്യാപിച്ച വീടുകളിൽ 25 വീടുകൾക്ക് തറക്കല്ലിട്ടതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി,വാകത്താനം, അയർക്കുന്നം,പാമ്പാടി, മണർകാട് പഞ്ചായത്തുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്.