കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിങ്കൽ പ്രാർത്ഥനയോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു.


പുതുപ്പള്ളി: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിങ്കൽ പ്രാർത്ഥനയോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു.

 

 കടുത്തുരുത്തി നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫ് , തൊടുപുഴ നിയോജക മണ്ഡലം സ്ഥാനാർത്ഥിയും പി ജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫ്, ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർഥി  തോമസ് ഉണ്ണിയാടൻ, തിരുവല്ല നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. വർഗീസ് മാമൻ, കുട്ടനാട് നിയോജക മണ്ഡലം സ്ഥാനാർഥി റെജി ചെറിയാൻ, കോതമംഗലം നിയോജക മണ്ഡലം സ്ഥാനാർഥി ഷിബു തെക്കുമ്പുറം, ചങ്ങനാശേരി നിയോജക മണ്ഡലം സ്ഥാനാർഥി വിനു ജോബ്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർഥി ഷൈജി കോട്ടപ്പള്ളി എന്നിവർ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കൽ പ്രാർത്ഥനായും പുഷ്പാർച്ചനയും നടത്തി.