കോരുത്തോട് പതിറ്റാണ്ടുകളുടെ സിപിഎം ബന്ധമുപേക്ഷിച്ച് പാർട്ടി നേതാക്കൾ ഉൾപ്പെടെ 23 കുടുംബങ്ങൾ ബിജെപിയിലേക്ക്.


കോരുത്തോട്: കോരുത്തോട് പതിറ്റാണ്ടുകളുടെ സിപിഎം ബന്ധമുപേക്ഷിച്ച് പാർട്ടി നേതാക്കൾ ഉൾപ്പെടെ 23 കുടുംബങ്ങൾ ബിജെപിയിലേക്ക്.

 

 സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും 15 വര്‍ഷത്തിലേറെയായി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനുമായ സി കെ സോമൻ, 15 വർഷത്തിലേറെക്കാലമായി പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ച പി ജെ മോനിച്ചൻ, വേണു ചാമപ്പാറ എന്നീ നേതാക്കൾക്കൊപ്പം 23 കുടുംബങ്ങൾ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ സമിതി അംഗം പിസി ജോർജ് ബിജെപി യിലേക്ക് കടന്നുവന്നവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ജനപ്രതിനിധികൾക്കും പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും ആദരവ് നൽകി. കോരുത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഉജാ കുമാരി അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ അശോകൻ കുളനട, റോയി ചാക്കോ, അനൂപ് പൂവത്തോലിൽ, റെജി ചാക്കോ ഉൾപ്പെടെ ബിജെപി മണ്ഡലം- പഞ്ചായത്ത് നേതാക്കൾ സംസാരിച്ചു.